പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് | Oru Durooha Saahacharyathil title launch
പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്
മനോരമ ലേഖിക
Published: November 03 , 2024 05:42 PM IST
1 minute Read
കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും രതീഷ് ബാലകൃഷ്ണ പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹസാഹചര്യത്തിൽ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്തു. കുഞ്ചാക്കോബോബന്റെ 48ാം പിറന്നാൾ ദിനത്തിലായിരുന്നു റിലീസ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്.
‘ന്നാ താൻ കേസ് കൊട്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ദുരൂഹസാഹചര്യത്തിൽ’. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
English Summary:
Oru Durooha Saahacharyathil title launch
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-kunchakoboban 2uugdjntcvaj9polgclb0k6n0k f3uk329jlig71d4nk9o6qq7b4-list
Source link