കന്നഡ സംവിധായകൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്കുശേഷം
കന്നഡ സംവിധായകൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്കുശേഷം – Guru Prasad | Kannada director | Death | Latest News | Manorama Online
കന്നഡ സംവിധായകൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്കുശേഷം
ഓൺലൈൻ ഡെസ്ക്
Published: November 03 , 2024 02:54 PM IST
1 minute Read
ഗുരുപ്രസാദ്. ചിത്രം: X/@dir_guruprasad
ബെംഗളൂരു∙ കന്നഡ സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ചനിലയിൽ ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്മെന്റിൽ കണ്ടെത്തി. മൃതദേഹം അഴുകിയനിലയിൽ ആയിരുന്നു. സീലിങ് ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയായിരുന്നു അന്ത്യം.
അപ്പാർട്മെന്റിൽനിന്ന് അസഹനീയമായ ഗന്ധം വരുന്നുവെന്ന അയൽക്കാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ദിവസങ്ങൾക്കുമുൻപ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം. കടക്കെണിയിലായിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തിടെയായിരുന്നു ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.
English Summary:
Kannada director Guruprasad found dead in apartment; Body recovered after days
2kasm9c8n581sab6e2i0hdvjss 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews mo-news-common-bengalurunews mo-health-death
Source link