INDIALATEST NEWS

കാണാതായ 21കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ; പീഡനത്തിനിരയായെന്ന് സംശയം

കാണാതായ 21കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ; പീഡനത്തിനിരയായെന്ന് സംശയം – Latest News | Manorama Online

കാണാതായ 21കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ; പീഡനത്തിനിരയായെന്ന് സംശയം

ഓൺലൈൻ ഡെസ്ക്

Published: November 03 , 2024 12:27 PM IST

1 minute Read

പ്രതീകാത്മകചിത്രം:Shutterstock

ലുധിയാന∙ കാണാതായ 21 വയസ്സുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടിലെ മുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി  പൊലീസ് അറിയിച്ചു. സംഭവത്തിൽ അയൽവാസിയായ വിശ്വനാഥിന്റെ പേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. യുവതിയെ കാണാതായ ദിവസം മുതൽ ഇയാൾ ഒളിവിലാണ്.

യുവതിയുടെ മൃതദേഹത്തിൽ പുറമേയ്ക്ക് പരുക്കുകള്‍ ഒന്നും കാണാനില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം പറയാന്‍ കഴിയൂവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 5 വർഷമായി യുവതിയുടെ കുടുംബം ആസാദ് നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ തൊട്ടടുത്ത മുറിയിലാണ് വിശ്വനാഥ് താമസിച്ചിരുന്നത്. ഇയാൾ ഫഗ്‌വാരയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനാണെന്നാണ് പറഞ്ഞിരുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

English Summary:
21-Year-Old Found Dead in Neighbor’s Room: Rape & Murder Suspected in Ludhiana

24b4c7huph9c5n98c55iv412a0 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-punjab mo-crime-murder mo-crime-crime-news


Source link

Related Articles

Back to top button