KERALAMLATEST NEWS

വഖഫിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ നടക്കുന്നു: വി. മുരളീധരൻ

തിരുവനന്തപുരം: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു മതത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് കേരളത്തിലെ ഇടത്-വലത് മുന്നണികൾ ചെയ്യുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ. വഖഫിന്റെ പേരിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നടപടി നിറുത്തി വച്ച് തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മൈനോരിറ്റി മോർച്ച മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വഖഫിന്റെ പേരിൽ മുനമ്പത്തെ 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മൈനോരിറ്റി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു മാത്യു,ജോസഫ് പടമാടൻ,സംസ്ഥാന സെക്രട്ടറിമാർ ഡെന്നി ജോസ്,പി.എം. ഷാജഹാൻ,സംസ്ഥാന വൈസ് പ്രസിഡന്റ് ഡാനി ജെ.പോൾ,ജില്ല ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ആർ.എസ് രാജീവ്,കൗൺസിലർ എം.ആർ. ഗോപൻ,മലയിൽ കീഴ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


Source link

Related Articles

Back to top button