16കാരിയുടെ ദുരൂഹമരണം: ശരീരത്തിൽ സിഗരറ്റിന്റെ പൊള്ളലും ചതവുകളും; വീട്ടുടമയും ഭാര്യയും അറസ്റ്റിൽ
16കാരിയുടെ ദുരൂഹമരണം: ശരീരത്തിൽ സിഗരറ്റിന്റെ പൊള്ളലും ചതവുകളും; വീട്ടുടമയും ഭാര്യയും അറസ്റ്റിൽ- Death | Manorama News
16കാരിയുടെ ദുരൂഹമരണം: ശരീരത്തിൽ സിഗരറ്റിന്റെ പൊള്ളലും ചതവുകളും; വീട്ടുടമയും ഭാര്യയും അറസ്റ്റിൽ
ഓൺലൈൻ ഡെസ്‌ക്
Published: November 03 , 2024 07:41 AM IST
Updated: November 03, 2024 08:39 AM IST
1 minute Read
മരിച്ചനിലയിൽ കണ്ടെത്തിയ 16 വയസ്സുകാരി (ഇടത്), സംഭവം നടന്ന .മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റ് (വലത്)
ചെന്നൈ ∙ നീലങ്കരയിൽ വീട്ടുജോലി ചെയ്തിരുന്ന 16 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വീട്ടുടമയും ഭാര്യയും പിടിയിലായി. മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റിലെ ശുചിമുറിയിലാണു ശരീരമാസകലം പരുക്കുകളോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിനത്തിൽ കുളിക്കാൻ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നും കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ അബോധാവസ്ഥയിലായിരുന്നെന്നും ഇവർ പൊലീസിനോടു പറഞ്ഞു.
എന്നാൽ, പൊലീസിലെത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ സിഗരറ്റിന്റെ പൊള്ളലും ചതവുകളും കണ്ടെത്തി. തുടർന്നു നവാസിനെയും ഭാര്യ നാസിയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപാവലി ദിനത്തിൽ വീട്ടുജോലികൾ കൃത്യമായി ചെയ്തില്ലെന്ന് പറഞ്ഞ് നവാസും ഭാര്യയും പെൺകുട്ടിയെ മർദിച്ചതായി പൊലീസ് പറയുന്നു.
തുടർന്ന് ഇവരുടെ സുഹൃത്തായ ലോകേഷും പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. പെൺകുട്ടി അബോധാവസ്ഥയിലായതോടെ 3 പേരും ചേർന്നു മൃതദേഹം കുളിമുറിയിൽ തള്ളുകയായിരുന്നു. ഒളിവിൽ പോയ ലോകേഷിനായി തിരച്ചിൽ തുടരുകയാണ്.
English Summary:
16-year-old girl working as domestic aid found dead at employer’s house in Chennai
4raifc89m9aqln3eqv1h1us9vn 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews mo-crime-murder mo-crime-crime-news
Source link