KERALAMLATEST NEWS

ആരോപണം അടിസ്ഥാന രഹിതം: ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിന്നിൽ ഞാനാണെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരൂർ സതീശന്റെ വാട്‌സ് ആപ് സന്ദേശങ്ങളും ഫോൺ കാളും എടുപ്പിക്കാൻ പിണറായി വിജയന്റെ കൂടെയുള്ള പൊലീസുകാർക്ക് മാത്രമല്ല കഴിവുള്ളതെന്ന് മനസിലാക്കണം. സതീശന് ജപ്തി ഭീഷണിയുണ്ടായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സതീശന് ലോണടയ്ക്കാനുള്ള തുക എവിടെ നിന്നാണ് ലഭിച്ചത്. ബി.ജെ.പി ഓഫീസ് വിട്ട ശേഷം സതീശ് എവിടെ ജോലി ചെയ്തതെന്ന് അന്വേഷിക്കണം. സതീശ് അര മണിക്കൂർ പോലും എന്റെ വാഹനത്തിന്റെ ഡ്രൈവറായിരുന്നിട്ടില്ല. വലിയ ഡോണാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകൾ വീണയെ ചില കാര്യങ്ങളിൽ ചോദ്യം ചെയ്യാൻ പോകുന്നതിനിടെയാണ് പി.പി.ദിവ്യ ഇറങ്ങിവന്നത്. വീണയുടെ സുഹൃത്താണ് ദിവ്യയെന്നും ശോഭ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button