ബലാത്സംഗത്തിന് ഇരയായി ബാലികയുടെ മരണം: ഒരാളെ മരത്തിൽ കെട്ടിയിട്ട് ജനക്കൂട്ടം തല്ലിക്കൊന്നു – Man was beaten to death by mob after six-year-old girl was raped and killed | India News, Malayalam News | Manorama Online | Manorama News
ബലാത്സംഗത്തിന് ഇരയായി ബാലികയുടെ മരണം: ഒരാളെ മരത്തിൽ കെട്ടിയിട്ട് ജനക്കൂട്ടം തല്ലിക്കൊന്നു
മനോരമ ലേഖകൻ
Published: November 03 , 2024 03:59 AM IST
1 minute Read
കൊൽക്കത്ത ∙ ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ബംഗാളിലെ ആലിപുർദ്വാറിലാണു സംഭവം. മോണ റോയി(42)യാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയെന്നു കരുതപ്പെടുന്ന ഭക്ത റോയി പൊലീസിനു മുൻപിൽ കീഴടങ്ങി.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞു 3 നാണു പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കളും നാട്ടുകാരും ഏറെ തിരച്ചിൽ നടത്തിയതിനുശേഷമാണു സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ മോണ റോയിക്കൊപ്പം കണ്ടതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇയാൾ കയ്യിലെ രക്തം കഴുകിക്കളയുന്നതായി കണ്ടെന്നു പെൺകുട്ടിയുടെ മുത്തശ്ശിയും ആരോപിച്ചു. റോയിയുടെ വീട്ടിലെത്തിയ മുത്തശ്ശി വീടിനകത്ത് കുട്ടിയുടെ വസ്ത്രങ്ങൾ കണ്ടതായി ആരോപിച്ചതോടെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
English Summary:
Man was beaten to death by mob after six-year-old girl was raped and killed
mo-news-common-malayalamnews mo-crime-rape mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-murder 10enb48k6projilia5m8eajmje
Source link