INDIA

ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ച് പൊലീസ് – Latest News | Malayalam News | Manorama Online

ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ച് പൊലീസ്

മനോരമ ലേഖകൻ

Published: November 02 , 2024 10:57 PM IST

1 minute Read

എയർ ഇന്ത്യ വിമാനം (ചിത്രം : മനോരമ)

ന്യൂഡൽഹി∙ ദുബായിൽനിന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ട കണ്ടെത്തി. സീറ്റിനടിയിലെ പോക്കറ്റിൽ നിന്നു ബുള്ളറ്റ് അടക്കമുള്ള കാട്രിജ് കണ്ടെത്തിയതായി എയർ ഇന്ത്യ തന്നെയാണു വെളിപ്പെടുത്തിയത്. പൊലീസിനു പരാതി നൽകിയതായും അറിയിച്ചു. കഴിഞ്ഞമാസം 27നാണ് സംഭവം.

ഇന്ത്യയിലെ അഞ്ഞൂറോളം ആഭ്യന്തര, വിദേശ വിമാനസർവീസുകൾക്കു കഴിഞ്ഞ ആഴ്ചകളിലായി വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സുരക്ഷാവീഴ്ച കൂടി റിപ്പോർട്ട് ചെയ്തത്. എയർപോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary:
Bullet Found on Air India Flight from Dubai to Delhi Sparks Security Scare

5i6sjkibl3u8527p3qqklla8lj mo-news-common-newdelhinews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-modeoftransport-airways-airindia mo-auto-flight


Source link

Related Articles

Back to top button