അദാനിയും ബംഗ്ലാദേശും പിന്നെ കുറെ കടങ്ങളും; വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ആര്?

ഇടിവെട്ടിയവന് ഇരുട്ടടി കിട്ടിയാലെങ്ങനെ ഇരിക്കും. സമാനമായൊരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ് ബംഗ്ലാദേശെന്ന നമ്മുടെ അയല്‍ക്കാരന്‍. ആഭ്യന്തര കലാപത്തിന് ശേഷം പുരോഗതിയുടെ പാതയിലേക്ക് തിരികെ വരാന്‍ കഷ്ടപ്പെടുന്നതിനിടെ ആ രാജ്യത്തിന് വലിയ ഊര്‍ജ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ബംഗ്ലാദേശിന്റെ പ്രതിസന്ധിക്ക് പക്ഷെ ഒരു ഇന്ത്യന്‍ ബന്ധവും കൂടിയുണ്ട്. ഒരുരാജ്യത്തിന്റെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരമാവധി ഇടപെടാതിരിക്കുക എന്നതാണ് പരസ്യമായി ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. താത്പര്യങ്ങള്‍ക്കനുസരിച്ച് ഇത്തരം സമീപനങ്ങളില്‍ രഹസ്യമായ മാറ്റങ്ങളുണ്ടാകാം. ഇവിടെ പക്ഷെ ബംഗ്ലാദേശിനെ കാത്തിരിക്കുന്ന പ്രതിസന്ധി ഉണ്ടാക്കിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ താങ്ങും തണലും ആവോളം ലഭിക്കുന്ന അദാനി കമ്പനിയാണെന്ന് വന്നതാണ് ചര്‍ച്ചകള്‍ കൊഴുപ്പിക്കുന്നത്. എന്താണ് അദാനിക്കും ബംഗ്ലാദേശിനും ഇടയില്‍ സംഭവിക്കുന്നത്. അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് എന്തെങ്കിലും ഇടപെടലുണ്ടോ എന്നൊക്കെയാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കുടിശ്ശികയെ തുടര്‍ന്ന് അദാനി ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചതാണ് ആ രാജ്യത്തെ ഇരുട്ടിലാക്കിയത്.
Source link