WORLD
അമിത് ഷായ്‌ക്കെതിരായ കനേഡിയന്‍ മന്ത്രിയുടെ ആരോപണം: അസംബന്ധവും അടിസ്ഥാനരഹിതവുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന കനേഡിയന്‍ മന്ത്രിയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യ. ഇതുസംബന്ധിച്ച് കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ വ്യാഴാഴ്ച, ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.പൊതുസുക്ഷ, രാജ്യസുരക്ഷ എന്നിവ സംബന്ധിച്ച് കാനഡയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗങ്ങളോട് സംസാരിക്കവെ കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ ആണ് അമിത് ഷായാണ് ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെന്ന് പറഞ്ഞത്.
Source link