CINEMA

‘മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ?’; പിറന്നാൾ ദിനത്തിൽ ചാക്കോച്ചനോട് പിഷാരടി

‘മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ?’; പിറന്നാൾ ദിനത്തിൽ ചാക്കോച്ചനോട് പിഷാരടി | Pisharody Chakochan

‘മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ?’; പിറന്നാൾ ദിനത്തിൽ ചാക്കോച്ചനോട് പിഷാരടി

മനോരമ ലേഖകൻ

Published: November 02 , 2024 02:13 PM IST

1 minute Read

കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും

കുഞ്ചാക്കോ ബോബന് രസകരമായ പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി. ചാക്കോച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു പിഷാരടിയുടെ കുറിപ്പ്. ഹാപ്പി ബര്‍ത്ത്‌ഡേ സ്‌നേഹിതന്‍, ദോസ്ത്, ഭയ്യാ ഭയ്യാ, ജൂനിയര്‍ സീനിയര്‍ എന്ന കുറിപ്പിനൊപ്പം ചാക്കോച്ചനെ കത്തികാണിച്ച് ‘ഭീഷണിപ്പെടുത്തുന്ന’ മറ്റൊരു ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചു.
‘‘കരിയർ കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും, എത്രയോ സൂപ്പർ ഹിറ്റുകളിൽ നായകനായപ്പോഴും സിനിമാക്കാരൻ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരൻ. മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഇന്ന് ചാക്കോച്ചനു പിറന്നാൾ.’’–രമേശ് പിഷാരടിയുടെ വാക്കുകൾ.

ചാക്കോച്ചന്റെ 48ാം പിറന്നാളിനോടനുബന്ധിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന സിനിമയുെട പ്രഖ്യാപനവും നടന്നു. ഓഫിസര്‍ ഓൺ ഡ്യൂട്ടി എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

English Summary:
Ramesh Pisharody wishes happy birthday to Kunchakko Boban

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-rameshpisharody mo-entertainment-movie-kunchakoboban f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7sc5ppefn98lcoujpdvv0g8u7h


Source link

Related Articles

Back to top button