KERALAMLATEST NEWS
മലയാളി ബാലന് കാനഡയിൽ ധീരതയ്ക്കുള്ള പുരസ്കാരം
തിരുവനന്തപുരം: മലയാളി ബാലന് കാനഡയിൽ ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചു. തിരുവനന്തപുരം ആലംകോട് മാളീക്കട കുടുംബാംഗമായ കാര്യവട്ടം സൗഭഗത്തിലെ ഹിലാൽ ഇസഹാക്കിന്റെ മകൻ സയാൻ ഹിലാലിനാണ് പുരസ്കാരം. പിതാവുമൊത്ത് കാറിൽ യാത്ര ചെയ്യവേ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപടരുന്നത് കണ്ട സയാൻ ഉടൻ ചാടിയിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയും കനേഡിയൻ ഫയർ ആൻഡ് റെസ്ക്യൂവിനെ വിളിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതിനുമാണ് അവാർഡ്. കാനഡയിലെ ടേലൂസ് സ്പോർട്സ് സയൻസ് സെന്ററിൽ നടന്ന ചടങ്ങിൽ മേയർ ഗോദേക്ക് സയാനിന് കനേഡിയൻ യംഗ് ഹീറോ അവാർഡ് സമ്മാനിച്ചു. കാനഡയിലെ പ്രയറി സ്കൈ സ്കൂളിൽ അഞ്ചാം ഗ്രേഡ് വിദ്യാർത്ഥിയാണ് സയാൻ. സയാന്റെ അമ്മ ഫാത്തിമ അഹമ്മദ് ബഷീർ ഇൻഫോസിസ് ജീവനക്കാരിയാണ്. അച്ഛൻ ഹിലാൽ ഇസഹാക്ക് ഹംഗീ ഹോൾഡിംഗ്സ് കമ്പനിയിൽ ഫുഡ് സേഫ്റ്റി ടീം ലീഡായാണ് ജോലി ചെയ്യുന്നത്.
Source link