ദുവ പദുക്കോൺ; മകളുടെ പേര് വെളിപ്പെടുത്തി രൺവീർ സിങും ദീപികയും
ദുവ പദുക്കോൺ; മകളുടെ പേര് വെളിപ്പെടുത്തി രൺവീർ സിങും ദീപികയും | Dua Padukone Singh Photo
ദുവ പദുക്കോൺ; മകളുടെ പേര് വെളിപ്പെടുത്തി രൺവീർ സിങും ദീപികയും
മനോരമ ലേഖകൻ
Published: November 02 , 2024 02:44 PM IST
1 minute Read
മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ രൺവീർ സിങും ദീപിക പദുക്കോണും. ‘ദുവ പദുക്കോൺ സിങ്’ എന്നാണ് കുഞ്ഞിന്റെ പേര്. പ്രാർഥന എന്നാണ് ദുവയുടെ അർഥം. തങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമാണ് ദുവയെന്നും ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുവയുടെ കാലുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 8നാണ് ദീപികയും രൺവീറും ആദ്യ കണ്മണിയെ സ്വാഗതം ചെയ്തത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.
വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലായിരുന്നു ദീപികയും രൺവീറും വിവാഹിതരായത്.
English Summary:
Deepika Padukone and Ranveer Singh Name Their Daughter Dua Padukone Singh
7rmhshc601rd4u1rlqhkve1umi-list 2iasva41kdjivuku0gheb2pfhi mo-entertainment-movie-deepikapadukone f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ranveersingh mo-entertainment-common-bollywoodnews
Source link