KERALAM
ബലൂചിസ്ഥാനിൽ സ്‌ഫോടനം: 9 മരണം

കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്‌ഫോടനം. അഞ്ച് കുട്ടികൾ അടക്കം 9 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മസ്‌താംഗ് ജില്ലയിൽ ഒരു ഗേൾസ് സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന പൊലീസ് വാനെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്‌ഫോടക വസ്‌തുക്കൾ റിമോട്ട് കൺട്രോളിലൂടെയാണ് പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങൾ തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Source link