WORLD
റഷ്യയ്ക്ക് സൈനികസഹായം നല്‍കിയെന്ന് ആരോപണം; 15 ഇന്ത്യൻ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍: റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇതില്‍ 15 ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്.തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.എസ്. ഉപരോധം ഏര്‍പ്പെടുത്തി. രണ്ട് വര്‍ഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്. അതിനാല്‍ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഇത്രയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
Source link