KERALAM
ലോകത്തെ ഏറ്റവും ശക്തം! ‘ഹ്വാസോംഗ് 19 ” പരീക്ഷിച്ച് ഉത്തര കൊറിയ
പ്യോഗ്യാംഗ്: ലോകത്തെ ഏറ്റവും ശക്തമായ മിസൈലായ ‘ഹ്വാസോംഗ് 19 ” വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തര കൊറിയ. വ്യാഴാഴ്ചയാണ് ഇന്റർകോണ്ടിനെന്റൽ ബാലിസ്‌റ്റിക് മിസൈലായ ഹ്വാസോംഗ് 19 ഉത്തര കൊറിയ വിക്ഷേപിച്ചത്. 86 മിനിറ്റ് പറന്ന മിസൈൽ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് കടലിൽ പതിച്ചു.
രാജ്യത്തിന്റെ മിസൈൽ പരീക്ഷണങ്ങൾക്കിടെ ഏറ്റവും ദൂരം സഞ്ചരിച്ച മിസൈലാണിത്. മിസൈൽ 7,000 കിലോമീറ്റർ ഉയരത്തിൽ വരെയെത്തി. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും മകളും മിസൈലിന്റെ വിക്ഷേപണം വീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.
യു.എസിലെ ഏതൊരു പ്രദേശത്തെയും ലക്ഷ്യമിടാനുള്ള ശേഷി ഹ്വാസോംഗിനുണ്ടെന്നാണ് അവകാശപ്പെടുന്നത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് യു.എൻ നിയന്ത്രണങ്ങൾ മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്.
Source link