‘ഭീഷ്മപർവ’ത്തിനു ശേഷം ‘ധീരനു’മായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ | Dheeran Movie
‘ഭീഷ്മപർവ’ത്തിനു ശേഷം ‘ധീരനു’മായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ
മനോരമ ലേഖകൻ
Published: November 02 , 2024 12:06 PM IST
1 minute Read
രാജേഷ് മാധവനൊപ്പം ദേവദത്ത് ഷാജി
ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.
ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ, ലിറിക്‌സ് വിനായക് ശശികുമാർ, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് സുധി സുരേന്ദ്രൻ, ആക്‌ഷൻ ഡയറക്ടർ മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
English Summary:
Bheeshma Parvam-fame Devadath Shaji’s directorial debut Dheeran goes on floors
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-rajeshmadhavan mo-entertainment-movie-amalneerad f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5l8m7jprhpnphatd9rhkegm4ut
Source link