രാത്രി ഓട്ടോറിക്ഷയിലിരിക്കുന്ന യുവാക്കളെ കണ്ട് സംശയം; പരിശോധിച്ചപ്പോൾ എക്സൈസുകാർ പോലും ഞെട്ടി
ചിറയിൻകീഴ്: ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശ മദ്യം കടത്തികൊണ്ടുവന്ന് വില്പന നടത്തിയിരുന്ന പ്രതികളെ രാത്രികാല വാഹന പരിശോധനയ്ക്കിടെ ചിറയിൻകീഴ് എക്സൈസ് സംഘം പിടികൂടി. നിരവധി ക്രിമിനൽ അബ്കാരി കേസുകളിൽപ്പെട്ട രഞ്ജിത്,വിഷ്ണു എന്നിവരെയാണ് ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിങ്ങൽ ടോൾമുക്ക് ജംഗ്ഷന് സമീപത്തു നിന്ന് 18 ലിറ്റർ വിദേശ മദ്യം ഉൾപ്പെടെയായി പിടികൂടിയത്.
ബിവറേജ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി അവധി ദിവസങ്ങളിൽ കൂടിയ വിലയിൽ വില്പന നടത്തി വന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ഷിബുകുമാർ,കെ.ആർ.രാജേഷ്,പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഹാഷിം,സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്,അജിത് കുമാർ,റിയാസ്,ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ സംഘമാണ് പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link