കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ: വ്ലോഗറെ ഫോണിൽ ഭീഷണിപ്പെടുത്തി ജോജു

കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ: വ്ലോഗറെ ഫോണിൽ ഭീഷണിപ്പെടുത്തി ജോജു | Joju George Vlogger

കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ: വ്ലോഗറെ ഫോണിൽ ഭീഷണിപ്പെടുത്തി ജോജു

മനോരമ ലേഖകൻ

Published: November 02 , 2024 08:57 AM IST

1 minute Read

ജോജു ജോർജ്

സിനിമ‌യ്‌ക്കെ‌തിരെ റിവ്യു എഴുതിയ ആളെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. ജോജു ആദ്യമായി സംവിധാനം ചെയ്ത ‘പണി’സിനിമയെ വിമര്‍ശിച്ചതാണ് കാരണം. തന്റെ മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചെന്ന് വ്ലോഗർ പറയുന്നു. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ജോര്‍ജ് ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ വ്ലോഗർ തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
‘‘ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. 

എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്കുവയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.’’–വ്ലോഗർ ആദർശിന്റെ വാക്കുകൾ.

താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു ജോർജ് പ്രതികരിച്ചു.

English Summary:
Vlogger Releases Audio: Did Actor Joju George Issue Threats Over “Pani” Movie Review?

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 5li86d9i40uchjpj19d905k509 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-moviereview0 mo-entertainment-movie-jojugeorge


Source link
Exit mobile version