KERALAM

കുഴൽപ്പണക്കേസിൽ ഒത്തുകളി: സതീശൻ

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബി.ജെ.പി ഓഫീസ് സെക്രട്ടറിയുടെ മൊഴി അതീവ ഗുരുതരമാണ്. കേരളപൊലീസിന് എല്ലാം കൃത്യമായിട്ടറിയാം. എല്ലാം കേറി അന്വേഷിക്കുന്ന ഇ.ഡി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. അതിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്.

2021ലെ സംഭവത്തിൽ കുഴൽപ്പണം തട്ടിക്കൊണ്ടുപോയതിലാണ് കേസെടുത്തത്. ഈ കുഴൽപ്പണം എവിടെ നിന്ന് വന്നു, എവിടത്തേക്കാണ്. അതിന് ഉത്തരം നൽകേണ്ടതാരാണ്. എഡി.ജി.പി ആർഎസ്.എസ്.നേതാവിനെ കണ്ടതെല്ലാം കൂട്ടിവായിച്ചാൽ ഇതിനെല്ലാംന് ഉത്തരം കിട്ടും. മഞ്ചേശ്വരം കേസിലും സമാന ഒത്തുകളിയാണുണ്ടായതെന്നും സതീശൻ പറഞ്ഞു.


Source link

Related Articles

Back to top button