KERALAM

മുരളീധരൻ അയഞ്ഞു: പ്രചാരണത്തിന് 10ന് പാലക്കാട്ട്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തന് ഭിന്നതകൾ മറന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരൻ 10ന് പാലക്കാട്ടെത്തും. . ഇന്നും വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധയിടങ്ങളിലെത്തുന്ന അദ്ദേഹം 5ന് ചേലക്കരയിലെ പ്രചാരണത്തിലും പങ്കെടുക്കും.

സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അതൃപ്തി തുറന്ന് പറഞ്ഞ് രംഗത്തെത്തിയ മുരളീധരൻ പാർട്ടി ആവശ്യപ്പെട്ടാലേ താൻ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയുള്ളൂവെന്ന നിലപാട് സ്വീകരിച്ചിരുന്നു. മുരളീധരനെ ഫോണിൽ ബന്ധപ്പെട്ട് പ്രചാരണത്തിനെത്തുന്നത് ഉറപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു. .പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ കെ.കരുണാകരനെ ആക്ഷേപിച്ചെന്ന് കാട്ടി അദ്ദേഹത്തിന്റെ മകളും കെ.മുരളീധരന്റെ സഹോദരിയുമായ പത്മജ വീണ്ടും രംഗത്ത് വന്നിരുന്നു. പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിനെ വടകര പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയപ്പോൾ അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനാർത്ഥിത്വം നൽകിയതിൽ ഡി.സി.സി നേതൃത്വത്തിനടക്കം അതൃപ്തിയുണ്ടായിരുന്നു. നോമിനി രാഷ്ട്രീയം നല്ലതല്ലെന്ന് തുറന്നടിച്ച മുരളീധരൻ പാർട്ടിയിലെ ഒരു നേതാവിൽ നിന്നും അപമാനം നേരിടേണ്ടി വന്നുവെന്നും വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button