ജമ്മു കശ്മീരിൽ ബിജെപിക്ക് ഞെട്ടലായി റാണയുടെ വേർപാട്

ജമ്മു കശ്മീരിൽ ബിജെപിക്ക് ഞെട്ടലായി റാണയുടെ വേർപാട് – Devender Singh Rana Passes Away, Leaving Jammu & Kashmir in Shock | India News, Malayalam News | Manorama Online | Manorama News

ജമ്മു കശ്മീരിൽ ബിജെപിക്ക് ഞെട്ടലായി റാണയുടെ വേർപാട്

മനോരമ ലേഖകൻ

Published: November 02 , 2024 04:05 AM IST

1 minute Read

മരണം പ്രതിപക്ഷ നേതൃസ്ഥാനംഏ‍ൽപ്പിക്കാനിരിക്കെ

ദേവേന്ദർ റാണ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ നഗ്രോത സീറ്റിലെ എംഎൽഎയും ബിസിനസ് പ്രമുഖനുമായ ദേവേന്ദർ സിങ് റാണയുടെ (59) അപ്രതീക്ഷിത മരണം ബിജെപിക്ക് ഞെട്ടലായി. ദേവേന്ദർ റാണയെ പ്രതിപക്ഷ നേതാവാക്കാനിക്കെയാണ് അന്ത്യമുണ്ടായത്. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു റാണ. സംസ്കാരം നടത്തി. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഇളയസഹോദരനാണ്. 

നാഷനൽ കോൺഫറൻസ് നേതാവായിരുന്ന റാണ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. 2021 ഒക്ടോബറിലാണ് ബിജെപിയിൽ ചേർന്നത്. ഇത്തവണ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രമുഖ വാഹന വിതരണ സ്ഥാപനമായ ജംകാഷ് വെഹിക്കിളേഡ്സ് ഗ്രൂപ്പിന്റെ ഉടമയായ റാണ ജമ്മുവിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനായിരുന്നു. 123 കോടി രൂപയുടെ ആസ്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പു പത്രികയിൽ വെളിപ്പെടുത്തിയത്. ഗുൻജൻ റാണയാണ് ഭാര്യ. ദേവയാനി, കേത്കി എന്നിവർ പെൺമക്കളും അധിരാജ് സിങ് മകനുമാണ്.

English Summary:
Devender Singh Rana Passes Away, Leaving Jammu & Kashmir in Shock

mo-news-common-malayalamnews 697lk3tgt4cdvooa4a48olu26 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-death mo-news-national-states-jammukashmir


Source link
Exit mobile version