രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ


രാഹുലും പ്രിയങ്കയും
നാളെ വയനാട്ടിൽ

കൽപ്പറ്റ: വയനാട് ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി നാളെ മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ പ്രചാരണം നടത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും മൂന്നാം തിയതി മണ്ഡലത്തിൽ ഉണ്ടാവും. അന്ന് രാവിലെ 11ന് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് 3ന് അരീക്കോട്ട് പൊതുയോഗത്തിൽ രാഹുൽഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ എം.എൽ.എ. അറിയിച്ചു.
November 02, 2024


Source link

Exit mobile version