KERALAMLATEST NEWS
തിരൂർ സതീശിനെ അറിയില്ലെന്ന് എ.സി. മൊയ്തീൻ
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശനെ അറിയില്ലെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. സതീശൻ എന്തിന് മൊയ്തീനെ കണ്ടെന്ന ശോഭാ സുരേന്ദ്രന്റെ ചോദ്യത്തിനായിരുന്നു മൊയ്തീന്റെ പ്രതികരണം.
വീണിടത്തു കിടന്ന് ഉരുളാൻ ബി.ജെ.പിക്കാർക്കുള്ള കഴിവ് മറ്റാർക്കുമില്ല. ബി.ജെ.പി നേതാക്കൾ തുടർച്ചയായി നുണ പറയുന്നു. ജനം ഇത് കാണുന്നുണ്ട്. ചാനലുകളിൽ വെളിപ്പെടുത്തൽ കണ്ടപ്പോഴാണ് സതീശനെ കാണുന്നത്. ഇന്നേവരെ കണ്ടിട്ടുമില്ല, സംസാരിച്ചിട്ടുമില്ല. തിരൂർ സതീശനെ സി.പി.എം പണം കൊടുത്തുവാങ്ങിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.
Source link