പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാൽ അന്തരിച്ചു; ഇന്ത്യൻ വസ്ത്രസങ്കൽപങ്ങൾക്ക് ആധുനികതയുടെ സ്പർശം നൽകിയ ഡിസൈനർ
ഇന്ത്യൻ ഫാഷൻ ഡിസൈനിങ്ങിലെ ഇതിഹാസം രോഹിത് ബാലിന് വിട – Legendary Designer Rohit Bal Passes Away | Latest News | Manorama Online | Manorama News
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാൽ അന്തരിച്ചു; ഇന്ത്യൻ വസ്ത്രസങ്കൽപങ്ങൾക്ക് ആധുനികതയുടെ സ്പർശം നൽകിയ ഡിസൈനർ
മനോരമ ലേഖകൻ
Published: November 02 , 2024 12:01 AM IST
Updated: November 01, 2024 11:58 PM IST
1 minute Read
താമരപ്പൂവും മയിൽവർണവും മേളിച്ച ഫാഷൻ വിസ്മയം
രോഹിത് ബാൽ
ന്യൂഡൽഹി ∙ താമരപ്പൂവും മയിൽവർണവും മുദ്ര പാകിയ ഇന്ത്യൻ ഫാഷന്റെ വിശ്വപ്രസിദ്ധമായ കയ്യൊപ്പിനു വിട. പരമ്പരാഗത ഇന്ത്യൻ വസ്ത്രസങ്കൽപങ്ങൾക്ക് ആധുനികതയുടെ സ്പർശം നൽകിയ ആവിഷ്കാരങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാൽ (63) അന്തരിച്ചു. ബോളിവുഡ് താരങ്ങൾക്കു പ്രിയങ്കരനായ ഇന്ത്യൻ ഫാഷൻ ഡിസൈനിങ്ങിലെ ഇതിഹാസമാണ് അരങ്ങൊഴിഞ്ഞത്.
ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്ന ബാൽ കശ്മീർ സ്വദേശിയാണ്. ഏതാനും മാസങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആശുപത്രിവാസം വേണ്ടിവന്നിരുന്നെങ്കിലും തുടർന്ന് ജോലിയിൽ തിരികെയെത്തിയിരുന്നു. ഡൽഹിയിൽ കഴിഞ്ഞ മാസം നടന്ന ലാക്മെ ഇന്ത്യ ഫാഷൻ വീക്കിൽ ബാലിന്റെ സൃഷ്ടികളുണ്ടായിരുന്നു. അവസാനത്തെ ഷോയും അതായിരുന്നു. റാംപിൽ കാലിടറി വീഴാൻ തുടങ്ങിയതിനു പിന്നാലെ അനാരോഗ്യം വീണ്ടും ചർച്ചയായി.
(1) ഡൽഹിയിൽ ഒക്ടോബർ 13നു നടന്ന ലാക്മെ ഫാഷൻവീക്ക് ഗ്രാൻഡ് ഫിനാലെയിൽ നടി അനന്യ പാണ്ഡെയുടെ കൂടെ രോഹിത് ബാൽ. ചിത്രം: പിടിഐ (2) (ചിത്രം: എപി)
സൗന്ദര്യതലത്തിൽ മാത്രമല്ല, സാംസ്കാരിക സവിശേഷത കൊണ്ടും പകരം വയ്ക്കാനാകാത്തതായിരുന്നു രോഹിത് ബാലിന്റെ വസ്ത്രശേഖരം. ഓരോ സൃഷ്ടിയിലും ഇന്ത്യൻ നെയ്ത്തുപാരമ്പര്യങ്ങൾക്കു പ്രാമുഖ്യം നൽകി. പമേല ആൻഡേഴ്സനും ഉമ തർമനും ഉൾപ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ബാലിന്റെ ഡിസൈനുകൾ അണിഞ്ഞിട്ടുണ്ട്.
English Summary:
Legendary Designer Rohit Bal Passes Away
mo-news-common-latestnews mo-fashion-fashiondesigner mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7ii505ng1b687at62vjrta56o3
Source link