ബദ്ഗാമിൽ ഭീകരരുടെ വെടിവയ്പ്: രണ്ട് അതിഥി തൊഴിലാളികൾക്ക് പരുക്ക് – Kashmir Violence: Another Attack Targets Migrant Workers, Two Injured | Latest News | Manorama Online
ബദ്ഗാമിൽ ഭീകരരുടെ വെടിവയ്പ്: രണ്ട് അതിഥി തൊഴിലാളികൾക്ക് പരുക്ക്
ഓൺലൈൻ ഡെസ്ക്
Published: November 01 , 2024 10:40 PM IST
1 minute Read
Representative Image. Image Credit: zabelin/ istockphoto.com
ശ്രീനഗർ∙ കശ്മീരിലെ ബദ്ഗാമിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്തെന്നും പൊലീസ് അറിയിച്ചു.
കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികൾക്കുനേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബർ 20ന് ഗന്ദേർബാൽ ജില്ലയിലെ ടണൽ നിർമാണ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ 7 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് അന്ന് കൊലല്പ്പെട്ടത്. വ്യാഴാഴ്ച ഗുൽമാർഗ് മേഖലയിലെ ബോട്ട പത്രിയിലും ആക്രമണമുണ്ടായിരുന്നു.
English Summary:
Kashmir Violence: Another Attack Targets Migrant Workers, Two Injured
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-terroristattack mo-news-national-states-jammukashmir 77i8pmifk06599d9obu8hcsffg
Source link