ബിസിനസിൽ ലാഭവും ജോലിയിൽ പ്രശംസയും; നക്ഷത്രഫലം, 2 നവംബർ 2024
ചില രാശിക്കാർക്ക് ചില ബന്ധങ്ങൾ ബിസിനസിൽ ഗുണകരമാകും, കുടുംബ ചെലവുകൾ നിയന്ത്രിക്കേണ്ടി വരുന്ന രാശിക്കാരുണ്ട്. ചിലർക്ക് മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും ആദരവും അംഗീകാരവും നേടാൻ സഹായിക്കും, എന്നാൽ സാമ്പത്തിക വിനിയോഗത്തിൽ ശ്രദ്ധ പുലർത്തണം. വിദേശത്ത് നിന്ന് ബിസിനസ് നടത്തുന്നവർക്ക് ലാഭസാധ്യതയുണ്ട്, കൂടാതെ ജോലിസ്ഥലത്ത് കഠിനാധ്വാനം ആവശ്യമാണ്. വിദ്യാർത്ഥികൾക്കു പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകി മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കുന്നത് വിജയകരമാകും. ഇത്തരത്തിൽ ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെ എന്ന് വിശദമായി വായിക്കാം. നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം ചുവടെ:മേടം (അശ്വതി, ഭരണി, കാർത്തിക ¼)ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ നീണ്ട പോരാട്ടം തന്നെ വേണ്ടി വന്നേക്കാം. പെട്ടന്നൊരു ദീർഘ യാത്രയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ ഒരംഗത്തിന്റെ വളരെക്കാലമായുള്ള ഒരാഗ്രഹം നിറവേറ്റാൻ ശ്രമിക്കും. കടങ്ങൾ ഒരുപരിധി വരെ വീട്ടാൻ സാധിച്ചേക്കാം. സ്ഥിരവരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്നേ ദിവസം ഗുണകരമായിരിക്കും. വൈകുന്നേരസമയം കുട്ടികളോടൊപ്പം ചെലവിടും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)പാർട്ണർഷിപ്പിൽ ബിസിനസ് ചെയ്യുന്നവർക്ക് ലാഭകരമായ ദിവസമായിരിക്കും. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. ഒരു കുടുംബാംഗത്തിന്റെ വിവാഹക്കാര്യത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായി ചർച്ച നടത്തും. ബിസിനസിൽ സഹോദരങ്ങളുടെ പിന്തുണ ആവശ്യമായി വരുന്ന ദിവസമാണ്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ബിസിനസിൽ നിന്ന് ലാഭം നേടും. പഴയ കടങ്ങൾ വീട്ടുന്നതിൽ നിങ്ങൾ വിജയിക്കും. തൊഴിൽ രംഗത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇത് ശമ്പള വർദ്ധനവിന് വഴിയൊരുക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സമ്മർദ്ദകരമായ ദിവസമായിരിക്കും. തെറ്റിദ്ധാരണകൾ പരസ്പരം സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. സന്താനങ്ങൾ മുഖേന സന്തോഷിക്കാൻ അവസരമുണ്ടാകുന്നതാണ്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ഇന്നത്തെ ജോലികളെല്ലാം വേഗത്തിൽ ചെയ്തുതീർക്കാൻ ശ്രമം നടത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി വന്നേക്കാം. സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. ഈ റഷ്യയിലെ അവിവാഹിതരായവർക്ക് മനസ്സിനിണങ്ങിയ ആലോചകൾ വരാനിടയുണ്ട്. പ്രണയ വിവാഹത്തിന് കുടുംബത്തിൽ നിന്നുള്ള അംഗീകാരം ലഭിക്കും. ബന്ധുക്കൾ വഴി സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരമുണ്ടാകും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ബിസിനസിൽ പുതിയ കരാറുകൾ അന്തിമമാക്കുന്നതിൽ കാലതാമസം നേരിടാം. വ്യക്തിജീവിതത്തിലെ പല പ്രശ്നങ്ങളും മുതിർന്ന കുടുംബാംഗങ്ങളുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. തീർപ്പാകാതെ കിടന്നിരുന്ന പല ജോലികളും ഇന്നുതന്നെ ചെയ്തുതീർക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. അല്ലെങ്കിൽ പിന്നീട് ഇതുമൂലം ബുദ്ധിമുട്ട് നേരിടാം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സഹോദരിയുടെ വിവാഹത്തിന്റെ തടസ്സങ്ങൾ നീങ്ങാൻ ഒരു മുതിർന്ന അംഗത്തിന്റെ സഹായം തേടും. ഇന്ന് കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്ന ദിവസമാണ്. കുട്ടികളുടെ ഭാവികാര്യങ്ങൾക്കായി ചില പദ്ധതികൾ ആസൂത്രണം ചെയ്യാനിടയുണ്ട്. ഇതിന്റെ ഭാഗമായി ചില നിക്ഷേപങ്ങളും നടത്തിയേക്കാം. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഇക്കൂട്ടർക്ക് ഇന്ന് നല്ല ദിവസമാണ്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)മനസ് അകാരണമായി വ്യാകുലപ്പെട്ടേക്കാം. ജോലിസ്ഥലത്ത് പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്, സൂക്ഷിക്കുക. തൊഴിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ പുരോഗതിക്ക് തടസ്സമാകും. മറ്റുള്ളവരെക്കുറിച്ചുള്ള മോശം ചിന്തകൾ ഒഴിവാക്കുക. ജോലികൾ ശുദ്ധമായ ഉദ്ദേശത്തോടെ പൂർത്തിയാക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് നിങ്ങൾക്ക് ചുറ്റും സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ജോലിക്കാരായവർക്ക് ശമ്പള വർദ്ധനവിനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. പങ്കാളിയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും പ്രത്യേകമായി ചെയ്തേക്കാം. ഇത് ബന്ധത്തിലെ പിരിമുറുക്കം അവസാനിപ്പിക്കാൻ സഹായിക്കും. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ചില ബന്ധങ്ങൾ ബിസിനസിൽ നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ കുടുംബ ചെലവുകൾ കുറയ്ക്കേണ്ടി വരും. നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങളോട് ദേഷ്യപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. എന്നാൽ, ബിസിനസ്സിന്റെ പുരോഗതി ആത്മവിശ്വാസം വർധിപ്പിക്കും. സഹോദരങ്ങളുമായി ഉണ്ടാകുന്ന ഏത് തർക്കവും ഇന്ന് അവസാനിച്ചാൽ, അത് മനസിനെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം ആയിരിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ഇന്ന്, സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങളുടെ ബഹുമാനം ഉയരും. മതപരമായ ചില പ്രവർത്തനങ്ങൾക്കായി ഇന്ന് കുറച്ചു പണം ചെലവഴിക്കേണ്ടിവരും, എന്നാൽ അത് സാമ്പത്തിക നിലയെ ബാധിക്കാത്തവിധം ശ്രദ്ധാപൂർവം ചെലവഴിക്കണം, അല്ലെങ്കിൽ സാമ്പത്തിക വിഷമങ്ങൾ നേരിടേണ്ടി വരാം. ഇന്ന് കുടുംബാംഗങ്ങളുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കാനും അവസരമുണ്ടാകും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)വിദേശത്ത് നിന്ന് ബിസിനസ് നടത്തുന്നവർക്ക് ഇന്ന് നല്ല ലാഭം നേടാനാകും. ഇതുമൂലം കുടുംബാംഗങ്ങളോട് സന്തോഷം പങ്കിടാൻ അവസരമുണ്ടാകും. വൈകുന്നേരം ഒരു സുഹൃത്തിനെ കണ്ടുമുട്ടുകയും ഈ കൂടിക്കാഴ്ചയിൽ നിങ്ങളെക്കുറിച്ച് ചില പ്രധാന വിവരങ്ങൾ പങ്കുവെക്കാനും സാധ്യതയുണ്ട്. ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾക്കു കഠിനാധ്വാനം ആവശ്യമാണ്, കാരണം അത് മാത്രമേ വിജയത്തിലേക്ക് നയിക്കുകയുള്ളൂ. ചില തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരാം. കൂടാതെ, ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്നുള്ള സന്തോഷവാർത്ത കേൾക്കാനും സാധിക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)വിദ്യാർഥികൾ ഇന്ന് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുകയും മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കുകയും വേണം. ഇന്ന് നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും, ഇത് തീർച്ചയായും നിങ്ങളുടെ നല്ലതിനായി ഭവിക്കും. ജോലിസ്ഥലത്ത് രഹസ്യശത്രുക്കളുടെ സാന്നിധ്യം ശ്രദ്ധിക്കുക, അല്ലാത്തപക്ഷം അവർ നിങ്ങൾക്കു പ്രതിസന്ധി ഉണ്ടാക്കാൻ സാധ്യതയുണ്ട്. സായാഹ്നസമയത്തിൽ നിങ്ങൾ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനും അവരെ സേവിക്കാനും സമയം കണ്ടെത്തും. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച വിജയം കൈവരിക്കാനാകും.
Source link