കുമിഞ്ഞു കൂടി കുടിശ്ശിക: ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

കുമിഞ്ഞു കൂടി കുടിശ്ശിക: ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ് – Adani Power Cuts Electricity to Bangladesh Over Unpaid Dues | Latest News | Manorama Online
കുമിഞ്ഞു കൂടി കുടിശ്ശിക: ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്
ഓൺലൈൻ ഡെസ്ക്
Published: November 01 , 2024 08:32 PM IST
Updated: November 01, 2024 09:11 PM IST
1 minute Read
ധാക്ക∙ കുടിശ്ശിക വർധിച്ചതിനെത്തുടർന്ന് ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്. 7,120 കോടി രൂപയോളം (84.6 കോടി ഡോളർ) കുടിശ്ശികയായതോടെയാണ് ഒക്ടോബർ 31 മുതൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി നിർത്തിവച്ചത്.
1,496 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന അദാനി പ്ലാന്റിൽ ഇപ്പോൾ 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കുന്നതെന്ന് ബംഗ്ലദേശ് മാധ്യമം ‘ദ് ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 30ന് മുൻപ് കുടിശ്ശിക അടയ്ക്കാൻ ബംഗ്ലദേശ് പവർ ഡെവലപ്മെന്റ് ബോർഡിന് നിർദേശം നൽകണമെന്ന് അദാനി ഗ്രൂപ്പ് ബംഗ്ലദേശ് പവർ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിക്കപ്പെട്ടതോടെയാണ് വൈദ്യുതി വിതരണത്തിൽ കുറവു വരുത്തിയത്.
English Summary:
Adani Power Cuts Electricity to Bangladesh Over Unpaid Dues
6h8djrb447l7og9214eso7q7v0 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-business-adanigroup mo-news-world-countries-india-indianews mo-news-common-electricity mo-news-world-countries-bangladesh
Source link