ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്; ഗാസയിൽ ഇസ്രയേൽ ആക്രമണം: ഇന്നത്തെ പ്രധാനവാർത്തകൾ

ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്; ഗാസയിൽ ഇസ്രയേൽ ആക്രമണം: ഇന്നത്തെ പ്രധാനവാർത്തകൾ – Todays recap 01 November 2024 – Manorama Online | Malayalam News | Manorama News

ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്; ഗാസയിൽ ഇസ്രയേൽ ആക്രമണം: ഇന്നത്തെ പ്രധാനവാർത്തകൾ

ഓൺലൈൻ ഡെസ്‍ക്

Published: November 01 , 2024 08:08 PM IST

1 minute Read

വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു പരിസരത്ത് തകർന്ന കെട്ടിടങ്ങൾക്ക് സമീപം മാലിന്യങ്ങളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു. (Photo by AFP)

മലയാള മനോരമ ഹോർത്തൂസ് രണ്ടാം ദിനം മികച്ച ചർച്ചകളും  സംവാദങ്ങളുമായി ശ്രദ്ധേയമായി. പുതിയ തലമുറയെ വായനയിലേക്ക് ആകർഷിക്കണമെങ്കിൽ അവരുടെ കഥ കൂടി പറയണമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. മലയാള മനോരമ ഹോർത്തൂസിൽ ‘പുതുക്കപ്പെടുന്ന നേവലിസ്റ്റ്’ എന്ന ചർച്ചയിൽ കെ.എസ്.രവികുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. 

അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ ഇസ്രയേൽ ബോംബാക്രമണത്തിൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകർന്നു. ആശുപത്രി ജീവനക്കാർക്ക് പരുക്കേറ്റു. 
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് കോട്ടൂളിയിൽവച്ചാണ് സംഭവം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. എസ്കോർട്ട് വാഹനത്തിന് ഇടയിലേക്കാണ് ബസ് കയറിയത്. 

സംസ്ഥാനത്ത്‌ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്. 

English Summary:
Todays recap 01 November 2024.

mo-news-world-countries-israel 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-today-s-recap mo-news-world-countries-india-indianews mo-literature-manorama-hortus 6qra129voagron1qd55ehv6q3i


Source link
Exit mobile version