‘എന്റെ കാലത്ത് ഇതൊന്നും നടക്കില്ല’; ഗുഡ് ഫ്രണ്ട് മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും – ട്രംപ്


വാഷിങ്ടണ്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ ദീപാവലി പോസ്റ്റില്‍ ട്രംപ് നിശിതവിമര്‍ശനവും നടത്തി. യുഎസ് പ്രസിഡന്റ് ബൈഡനും കമലയും ഹിന്ദുക്കളെ അവഗണിച്ചതായും ട്രംപ് ആരോപിച്ചു.’ബംഗ്ലാദേശില്‍ ജനക്കൂട്ടം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ അക്രമവും കൊള്ളയും നടത്തുകയാണ്. ഈ ക്രൂരമായ അക്രമത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു’ ട്രംപ് എക്‌സില്‍ കുറിച്ചു.


Source link

Exit mobile version