പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ചെയർമാൻ ബിബെക് ദെബ്രോയ് അന്തരിച്ചു
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ചെയർമാൻ ബിബെക് ദെബ്രോയ് അന്തരിച്ചു – Bibek Debroy Death | Economic Advisory Council Prime Minister Modi | India News Malayalam | Manorama Online | Manorama News
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ചെയർമാൻ ബിബെക് ദെബ്രോയ് അന്തരിച്ചു
ഓൺലൈൻ ഡെസ്ക്
Published: November 01 , 2024 03:10 PM IST
1 minute Read
ബിബെക് ദെബ്രോയ്(PTI Photo/Kamal Singh)
ന്യൂഡൽഹി∙ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ ചെയർമാൻ കൂടിയായ ബിബെക് ദെബ്രോയ് (69) അന്തരിച്ചു. രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യമെന്ന് ഡൽഹി എംയിസ് ആശുപത്രി അറിയിച്ചു. പുണെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (ജിഐപിഇ) ചാൻസലറായി പ്രവർത്തിച്ചിട്ടുള്ള ദെബ്രോയ് പത്മശ്രീ പുരസ്കാര ജേതാവുകൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
English Summary:
Bibek Debroy, a prominent Indian economist and Chairman of the Economic Advisory Council to Prime Minister Narendra Modi, passed away at the age of 69.
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 5e6av3gniqpd3ucpsbt010f59e 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi
Source link