CINEMA

‘അമ്മ’യിൽ പുതിയ കമ്മിറ്റി വരുമെന്ന് സുരേഷ് ഗോപി; വിവാദങ്ങൾക്കു ശേഷം ‘അമ്മ’ ഓഫിസിൽ ഒത്തുചേർന്ന് താരങ്ങൾ

‘അമ്മ’യിൽ പുതിയ കമ്മിറ്റി വരുമെന്ന് സുരേഷ് ഗോപി; വിവാദങ്ങൾക്കു ശേഷം ‘അമ്മ’ ഓഫിസിൽ ഒത്തുചേർന്ന് താരങ്ങൾ | Suresh Gopi AMMA

‘അമ്മ’യിൽ പുതിയ കമ്മിറ്റി വരുമെന്ന് സുരേഷ് ഗോപി; വിവാദങ്ങൾക്കു ശേഷം ‘അമ്മ’ ഓഫിസിൽ ഒത്തുചേർന്ന് താരങ്ങൾ

മനോരമ ലേഖകൻ

Published: November 01 , 2024 02:39 PM IST

1 minute Read

സുരേഷ് ഗോപി

രാജിവച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് ‘അമ്മ’ സംഘടനയുടെ യോഗത്തിൽ സുരേഷ് ഗോപി. ‘അ‌മ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അ‌തിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി വരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വരും എന്നായിരുന്നു താരത്തിന്റെ മറുപടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന ‘അമ്മ’. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങൾക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല.

കഴിഞ്ഞ കമ്മിറ്റിയിൽ അ‌ംഗങ്ങളായിരുന്ന ജയൻ ചേർത്തല, വിനു മോഹൻ, ബാബു രാജ്, ടിനി ടോം തുടങ്ങിയവരും ഇന്ന് ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് നടന്നത് യോഗമല്ലെന്നും അ‌ംഗങ്ങളുടെ ഒത്തുചേരൽ മാത്രമാണെന്നും വിനു മോഹൻ പറഞ്ഞു. നിവിൻ പോളി, അ‌നൂപ് മേനോൻ, ഹരിശ്രീ അ‌ശോകൻ, സുരേഷ് കൃഷ്ണ, ഷാജു ശ്രീധർ, ബീന ആന്റണി, കലാഭവൻ പ്രജോദ് തുടങ്ങിയവരും ഒത്തുചേരലിൽ പങ്കെടുത്തു.

English Summary:
Will ‘AMMA’ Reunite? Suresh Gopi Advocates for Returning Actors, New Committee Formation*

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews 5futv8f89ib3voatasobo66hrr f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-sureshgopi


Source link

Related Articles

Back to top button