കണ്ണൂർ: ദിവ്യയുടെ ജയിൽ വാസം ജീവനക്കാരുമായി സൗഹൃദ സംഭാഷണത്തിൽ മുഴുകിയും പത്രങ്ങൾ വായിച്ചും. മുൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തക എന്ന നിലയിൽ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് നേരത്തേയും ദിവ്യ റിമാൻഡിലായിട്ടുണ്ട്. റിമാൻഡ് തടവുകാരിയായതിനാൽ കൂടുതൽ നിയന്ത്രണങ്ങളൊന്നും സെൻട്രൽ ജയിലിനോടു ചേർന്ന വനിതാജയിലിലില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.രണ്ട് ബ്ലോക്കുകളാണ് വനിതാ ജയിലിനുള്ളത്. ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. ഇത് പുതിയ കെട്ടിടമായതിനാൽ മികച്ച സൗകര്യങ്ങളുണ്ട്. സെൽ മുറിയിൽ ഒറ്റയ്ക്കാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്.
Source link