11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി – Latest News | Manorama Online

11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

മനോരമ ലേഖകൻ

Published: November 01 , 2024 09:33 AM IST

1 minute Read

representative image (Photo Credit : gerenme/istockphoto)

മുംബൈ ∙ പീഡനത്തെ അതിജീവിച്ച 11 വയസ്സുകാരിക്കു ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകി. ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി നിർദേശിച്ചു. പിതാവിന്റെ സഹായത്തോടെ കോടതിയെ സമീപിച്ച പെൺകുട്ടി, 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാനാണ് അനുമതി തേടിയത്.

20 ആഴ്ച പിന്നിട്ട ശേഷമുള്ള ഗർഭഛിദ്രത്തിനു കോടതി അനുമതി ആവശ്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തയാൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

English Summary:
Pregnancy from Rape: Court Allows 30-Week Abortion for Minor in Mumbai

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5d8dkuhuuklh6fme7mdp749ar mo-crime-rapecasesinindia mo-news-common-mumbainews


Source link
Exit mobile version