ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ്: മാർ തോമസ് തറയിൽ അഭിഷിക്തനായി

ചങ്ങനാശേരി: സി​റോ​ ​മ​ല​ബാ​ർ​​സ​ഭ​ ​ച​ങ്ങ​നാ​ശേ​രി​ ​അ​തി​രൂ​പ​ത​യു​ടെ​ ​ഒ​ൻ​പ​താ​മ​ത് ​മേ​ല​ദ്ധ്യ​ക്ഷ​നും​, ​അ​ഞ്ചാ​മ​ത്​ ​മെ​ത്രാപ്പൊ​ലീ​ത്തയു​മായി മാർ തോമസ് തറയിൽ അഭിഷിക്തനായി. മെത്രാപ്പൊലീത്തൻ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ ചടങ്ങുകൾക്ക് മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. സിറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായി.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സ്വാഗതത്തോടെയായിരുന്നു ശുശ്രൂഷകളുടെ തുടക്കം. പിന്നാലെ ചാൻസിലർ ഡോ. ഐസക് ആലഞ്ചേരി നിയമനപത്രം വായിച്ചു. മാർ തറയിൽ സ്ഥാനചിഹ്നങ്ങൾ അണിഞ്ഞ് ഇരിപ്പിടത്തിൽ എത്തിയതോടെ ദേവാലയ മണികൾ മുഴക്കിയും, ആചാര വെടികളോടെയും ആദരവർപ്പിച്ചു. അതിരൂപതയിലെ 18 ഫൊറോനകളിൽ നിന്നുള്ള വികാരിമാർ നവാഭിഷിക്തനിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി. ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമ്മികരായി. തുടർന്ന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുർബാനയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നൽകി. കുർബാനയ്ക്ക് ശേഷം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി പ്രസംഗിച്ചു. പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.


Source link
Exit mobile version