KERALAMLATEST NEWS

പ്രശാന്തനെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളി

തിരുവനന്തപുരം: പെട്രോൾ പമ്പ് എൻ.ഒ.സിയുമായി ബന്ധപ്പെട്ട് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ കള്ളപ്പരാതി നൽകിയ ടി.വി.പ്രശാന്തനെതിരെ നടപടിയെടുക്കാതെ സർക്കാരിന്റെയും പൊലീസിന്റെയും ഒളിച്ചുകളി. നവീനിന്റെ കുടുംബം നിരന്തരമായി ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ തീരുമാനമായിട്ടില്ല. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട പരാതിയെപ്പറ്റിയും സർക്കാരും സി.പി.എമ്മും മൗനം പാലിക്കുകയാണ്.

പ്രശാന്തന്റെ പരാതി തലസ്ഥാനത്തെ പാർട്ടി കേന്ദ്രത്തിൽ തയ്യാറാക്കിയതാണെന്നും പാർട്ടിയിലെ ഒരു ഉന്നതൻ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, ഇതേക്കുറിച്ചും ഇതുവരെ അന്വേഷണമുണ്ടായില്ല.


Source link

Related Articles

Back to top button