ഡിജിറ്റൽ വിവരച്ചോർച്ച തടയാൻ ചട്ടങ്ങൾ ഉടൻ; വിജ്ഞാപനം വരുന്നത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം പ്രാബല്യത്തിലാക്കാൻ
ഡിജിറ്റൽ വിവരച്ചോർച്ച തടയാൻ ചട്ടങ്ങൾ ഉടൻ; വിജ്ഞാപനം വരുന്നത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം പ്രാബല്യത്തിലാക്കാൻ – Central Government Takes Steps to Implement Digital Personal Data Protection Law | India News, Malayalam News | Manorama Online | Manorama News
ഡിജിറ്റൽ വിവരച്ചോർച്ച തടയാൻ ചട്ടങ്ങൾ ഉടൻ; വിജ്ഞാപനം വരുന്നത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം പ്രാബല്യത്തിലാക്കാൻ
മനോരമ ലേഖകൻ
Published: November 01 , 2024 04:19 AM IST
1 minute Read
(logo creative – Manorama Online)
ന്യൂഡൽഹി ∙ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം നടപ്പാക്കാനുള്ള നടപടികളിലേക്കു കേന്ദ്ര സർക്കാർ കടക്കുന്നു. നിയമം പാസാക്കിയിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തേക്കും. വിവരസുരക്ഷാ ബോർഡും നിലവിൽ വന്നേക്കും. വിവരസുരക്ഷ ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കു വൻതുക പിഴ ചുമത്താൻ അധികാരമുള്ള സംവിധാനമാണു വിവര സുരക്ഷാ ബോർഡ്. ബോർഡിന്റെ പ്രവർത്തനം പൂർണമായും ഓൺലൈൻ ആയിരിക്കുമെന്നു കേന്ദ്രം മുൻപു തന്നെ അറിയിച്ചിരുന്നു.
നിയമം പ്രാബല്യത്തിൽ വന്ന ശേഷമുണ്ടാകുന്ന വിവരച്ചോർച്ചകൾ ബോർഡ് ആയിരിക്കും പരിഗണിക്കുക. വിവരച്ചോർച്ച തടയാതിരുന്നാൽ സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ലഭിക്കാം. കാര്യമായ ഡിജിറ്റൈസേഷൻ നടത്താത്ത സർക്കാർ സ്ഥാപനങ്ങൾ, സൂക്ഷ്‍മ ചെറുകിട–ഇടത്തരം സ്ഥാപനങ്ങൾ എന്നിവയ്ക്കു വ്യവസ്ഥകൾ പാലിക്കാൻ കൂടുതൽ സമയം അനുവദിച്ചേക്കും. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ കൂടുതൽ സാങ്കേതികസംവിധാനം ഒരുക്കേണ്ട സന്ദർഭങ്ങളിൽ മാത്രമേ സമൂഹമാധ്യമങ്ങൾ അടക്കമുള്ളവർക്ക് ചെറിയ ഇളവുണ്ടാകൂ.
English Summary:
Central Government Takes Steps to Implement Digital Personal Data Protection Law
mo-news-common-malayalamnews mo-technology-data-security 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-data-privacy-policy 7r5jptf8a6pki8vdva6pgep4la mo-legislature-centralgovernment
Source link