ലഡാക്കിൽ മധുരം കൈമാറി ഇന്ത്യ–ചൈന സൈനികർ

ലഡാക്കിൽ മധുരം കൈമാറി ഇന്ത്യ–ചൈന സൈനികർ – Indian and Chinese Troops Share Sweets to Celebrate Diwali at Eastern Ladakh Border | India News, Malayalam News | Manorama Online | Manorama News
ലഡാക്കിൽ മധുരം കൈമാറി ഇന്ത്യ–ചൈന സൈനികർ
മനോരമ ലേഖകൻ
Published: November 01 , 2024 04:10 AM IST
1 minute Read
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയിൽ ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യൻ സൈനികൻ ചൈനീസ് സൈനികർക്ക് മധുരം കൈമാറിയപ്പോൾ.
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ മധുരം കൈമാറി ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ ദീപാവലി ആഘോഷിച്ചു. ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യ, ചൈന സൈനിക പിൻമാറ്റം പൂർത്തിയായി തൊട്ടടുത്ത ദിവസമാണ് അതിർത്തിയിലെ കോങ്‌ലാ, ചുസുൽ, കെകെ പാസ്, ഹോട്ട്സ്പ്രിങ് തുടങ്ങിയ സ്ഥലങ്ങളിൽ സേനാംഗങ്ങൾ തമ്മിൽ മധുരവും സമ്മാനങ്ങളും കൈമാറിയത്.
അതേസമയം മുൻപത്തെ പോലെ കലാപരിപാടികൾ ഇക്കുറിയുണ്ടായില്ല. സേനാപിന്മാറ്റത്തിന്റെ തുടർച്ചയായിട്ടുള്ള പട്രോളിങ് ഉടൻ ആരംഭിക്കുമെന്നാണു വിവരം. ഇരുസേനകളുടെയും കമാൻഡിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ ഇതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കും. ഇന്ത്യൻ പട്രോളിങ് ദീപാവലിക്കു ശേഷം ആരംഭിക്കുമെന്നാണു സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.
English Summary:
Indian and Chinese Troops Share Sweets to Celebrate Diwali at Eastern Ladakh Border
mo-defense-indianarmy mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-national-states-jammukashmir-ladakh skb4a7uoqnief699a36q1k9se mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-china
Source link