KERALAMLATEST NEWS

ഇതൊന്നും ആചാരമല്ല,​ ആനയെ എഴുന്നെള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത,​ കടലിലായതു കൊണ്ട് തിമിംഗിലം രക്ഷപ്പെട്ടെന്ന് ഹൈക്കോടതി

കൊ​ച്ചി​:​ ​ആ​ന​യെ​ ​ഉ​ത്സ​വ​ങ്ങ​ൾ​ക്ക് ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് ​മ​നു​ഷ്യ​ന്റെ​ ​അ​ഹ​ന്ത​യാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ക​ട​ലി​ൽ​ ​ജീ​വി​ക്കു​ന്ന​ ​തി​മിം​ഗി​ല​ത്തെ​ ​എ​ഴു​ന്ന​ള്ളി​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​തി​നേ​യും​ ​പി​ടി​ച്ചു​കൊ​ണ്ടു​ ​വ​രു​മാ​യി​രു​ന്നെ​ന്നും​ ​ജ​സ്റ്റി​സ് ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​രും​ ​ജ​സ്റ്റി​സ് ​പി.​ ​ഗോ​പി​നാ​ഥും​ ​അ​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ആ​ന​ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.
മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി.

കാ​ലു​ക​ൾ​ ​ചേ​ർ​ത്തു​കെ​ട്ടി​ ​അ​ന​ങ്ങാ​നാ​വാ​തെ​ ​നി​ൽ​ക്കു​ന്ന​ ​ആ​ന​ക​ളു​ടെ​ ​അ​വ​സ്ഥ​ ​ആ​ലോ​ചി​ക്ക​ണം.​ ​മ​നു​ഷ്യ​നാ​ണെ​ങ്കി​ൽ​ ​അ​ഞ്ചു​മി​നി​റ്റ് ​നി​ൽ​ക്കു​മോ.​ ​ഇ​തൊ​ന്നും​ ​ആ​ചാ​ര​മ​ല്ലെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​മൂ​കാം​ബി​ക​ ​ശ​ക്തി​പീ​ഠ​മാ​ണ്.​ ​അ​വി​ടെ​ ​ആ​ന​യി​ല്ല,​ ​ഭ​ക്ത​ർ​ ​വ​ലി​ക്കു​ന്ന​ ​ര​ഥ​മേ​യു​ള്ളൂ.​ ​അ​മ്പ​ല​ക്ക​മ്മി​റ്റി​ക​ളു​ടെ​ ​വാ​ശി​യാ​ണ് ​ആ​ന​ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ​പി​ന്നി​ൽ.​ ​ഉ​ത്സ​വ​ക്ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റാ​ക്കി​യാ​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ന​യെ​ ​കൊ​ണ്ടു​വ​രും​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.
എ​റ​ണാ​കു​ളം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ഉ​ത്സ​വ​ത്തി​ന് ​ആ​ന​യെ​ ​എ​ഴു​ന്ന​ള്ളി​ക്കാ​ൻ​ 54​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ചെ​ല​വ​ഴി​ച്ച​ത്.​ ​വ​ള​ഞ്ഞ​മ്പ​ലം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നു​തി​രി​യാ​ൽ​ ​സ്ഥ​ല​മി​ല്ല.​ ​അ​വി​ടെ​ ​മൂ​ന്ന് ​ആ​ന​യാ​ണ് ​ഉ​ത്സ​വ​ത്തി​നെ​ത്തി​യ​ത്.​ ​ആ​ന​യെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് ​സ​മ​യ​നി​യ​ന്ത്ര​ണം​ ​വേ​ണം.​ ​ചു​ട്ടു​പൊ​ള്ളു​ന്ന​ ​കാ​ലാ​വ​സ്ഥ​യി​ലാ​ണ് ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​പു​തി​യ​ ​ച​ട്ട​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ഉ​ത്ത​ര​വി​ടും.​ ​എ​ഴു​ന്ന​ള്ള​ത്തി​നു​ള്ള​ ​ആ​ന​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യ്ക്ക​ണം.​ ​ആ​ന​ ​എ​ഴു​ന്ന​ള്ള​ത്തി​ന് ​ല​ക്ഷ​ങ്ങ​ൾ​ ​ചെ​ല​വി​ടു​ന്ന​വ​ർ​ ​അ​തി​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഒ​രു​ക്ക​ണ​മെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button