സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത കോൺഗ്രസും: മന്ത്രി റിയാസ് 

ചേലക്കര: സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത കോൺഗ്രസ് കൂടിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൃശൂർ പൂരത്തിന് ആംബുലൻസിലെത്തിയെന്നതിനെക്കുറിച്ച് സുരേഷ് ഗോപി നൽകിയ വിവാദപ്രസ്താവനയ്ക്ക് മാദ്ധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു മന്ത്രി. ഇത് വ്യക്തിപരമായല്ല രാഷ്ട്രീയമായാണ് പറയുന്നത്. ഒറ്റതന്ത പോലുള്ള പദപ്രയോഗങ്ങൾക്ക് അതേ ഭാഷയിൽ മറുപടി പറയുന്ന രീതിയോട് യോജിപ്പില്ല. സുരേഷ് ഗോപി ആ പ്രയോഗം പിൻവലിക്കണം. ഇത്തരം പദപ്രയോഗങ്ങൾ സിനിമയിൽ പറ്റും. എന്നാൽ രാഷ്ട്രീയത്തിൽ പറ്റില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രി എന്ന നിലയിൽ ഇത്തരമൊരു പരാമർശം നടത്തിയിട്ടും എന്താണ് പ്രതികരിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവും കെ.സി.വേണുഗോപാലും ചോദിക്കുന്നത്. ആരാണ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കിയത്. കോൺഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചത് കൊണ്ടല്ലേ,സുരേഷ് ഗോപി ജയിച്ചതെന്നും മന്ത്രി പറഞ്ഞു.


Source link
Exit mobile version