KERALAM

കൊടകര കുഴൽപ്പണകേസ്: പിന്നിൽ ​ ഗൂഢാലോചനയെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണം. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുന്ന പി.ആർ ഏജൻസിയാണ് ആരോപണങ്ങൾക്ക് പിന്നിൽ. മുനയൊടിഞ്ഞ ആരോപണങ്ങളുമായാണ് എൽ.ഡി.എഫും യു.ഡി.എഫും വന്നത്. പൊലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്ത കേസാണിതെന്ന് പറഞ്ഞ സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് തന്റെ കൈയിൽ അല്ല. ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിനെ രണ്ട് വർഷം മുമ്പ് പുറത്താക്കിയിരുന്നു.

സംസ്ഥാനത്ത് വലിയ ഭരണവിരുദ്ധ വികാരമുണ്ട്. സർക്കാരിനെ സഹായിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. നവീൻ ബാബുവിന്റെ കേസിനെ സാരമായി ബാധിക്കുന്ന ഇടപെടലാണ് കണ്ണൂർ കളക്ടറുടെ ഭാഗത്തു നിന്നുണ്ടായത്. സി.പി.എമ്മും സർക്കാരും ഇടപെട്ടാണ് കളക്ടറെക്കൊണ്ട് മൊഴി നൽകിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.


Source link

Related Articles

Back to top button