കമലയ്ക്കും ടിമ്മിനും വേണ്ടി വോട്ട് രേഖപ്പെടുത്തി, അഭിമാനത്തോടെ- ജെനിഫര്‍ ആനിസ്റ്റണ്‍


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വോട്ട് ചെയ്തതായി ഹോളിവുഡ് ചലച്ചിത്രതാരവും ടിവിതാരവുമായ ജെനിഫര്‍ ആനിസ്റ്റണ്‍. കമലാ ഹാരിസിനും ടിം വാല്‍സിനും അഭിമാനത്തോടെ വോട്ട് ചെയ്തു എന്ന് നടി എക്‌സില്‍ കുറിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ടിം വാല്‍സ്. ആരോഗ്യസംരക്ഷണത്തിനും തുല്യതയ്ക്കും പ്രത്യുല്‍പാദന സ്വാതന്ത്ര്യത്തിനും സുരക്ഷിതമായ വിദ്യാലയം, പക്ഷപാതമില്ലാത്ത സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് മാത്രമായല്ല ഞാനിന്ന് വോട്ട് ചെയ്തത്. വിവേകത്തിനും മനുഷ്യന്റെ അന്തസ്സിനും കൂടി വേണ്ടിയാണ്- നടി എക്‌സില്‍ കുറിച്ചു.


Source link

Exit mobile version