KERALAM

ദീപാവലി എത്തിയതോടെ പണി കിട്ടിയത് സ്വർണപ്രേമികൾക്ക്, ഇന്നത്തെ വില അറിയാതെ പോയിട്ട് കാര്യമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,000 രൂപയായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് സ്വർണനിരക്ക് ഇത്രയും ഉയരുന്നത്. ഇന്ന് ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 7,375 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 8,045 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 58,520 രൂപയായിരുന്നു.

ഡോളറിന്റെ മൂല്യ വർദ്ധനവാണ് ഇപ്പോഴത്തെ വില വർദ്ധനവിന്റെ പ്രധാന കാരണമെന്നാണ് ആഗോളവിപണി വ്യക്തമാക്കുന്നത്. ദീപാവലി ആഘോഷങ്ങളെത്തിയതോടെ സ്വർണത്തിന്റെ ഡിമാന്റ് കൂടാനാണ് സാദ്ധ്യത. ആഭ്യന്തര വിപണിയിൽ വരും ദിവസങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകാനും സൂചനയുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെളളിവിലയിലും വർദ്ധനവുണ്ടായി. ഒരു ഗ്രാം വെളളിയുടെ വില 106.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 106,900 രൂപയുമായി,

ആഗോള വിപണിവിലയും ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് പവൻ വില ജുവലറി ഉടമകളുടെ സംഘടന നിശ്ചയിക്കുന്നത്. 50 വർഷത്തിനിടെ സ്വർണ വിലയിൽ 14,600 ശതമാനം വർദ്ധനയാണുണ്ടായി. 1975ൽ പവൻ വില 400 രൂപയായിരുന്നു. 1990ൽ വില 2,490 രൂപയിലേക്കും 2,000ൽ 3,200 രൂപയിലേക്കും വില ഉയർന്നു. 2010ൽ 12,280 രൂപയും 2019ൽ 23,720 രൂപയും 2020ൽ 42,000 രൂപയുമായിരുന്നു വില. കൊവിഡ് കാലത്ത് ഇടിവുണ്ടായെങ്കിലും 2023ൽ വില 44,000 രൂപയിലേക്ക് തിരിച്ചുകയറി. നിലവിൽ പവൻ വില 58,880 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില ഔൺസിന്(28.35 ഗ്രാം) 2,745 ഡോളർ വരെ ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം 84 വരെ താഴ്ന്നതുമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.


Source link

Related Articles

Back to top button