‘ഓം ജയ ജഗദീഷ് ഹരെ’ വായിച്ച് US വൈറ്റ് ഹൗസ് ബാന്‍ഡ്, വീഡിയോയുമായി ഗീതാ ഗോപിനാഥ്


വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ അതിഥേയത്വത്തില്‍ ഔദ്യോഗിക വസതിയായ വൈറ്റ് ഹൈസില്‍ നിരവധി വിനോദപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ ഐ.എം.എഫ്. (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വൈറ്റ് ഹൈസ് മിലിറ്ററി ബാന്‍ഡ് ‘ഓം ജയ ജഗദീഷ് ഹരെ’ എന്ന ഭക്തിഗാനം വായിക്കുന്ന വീഡിയോയാണ് ഗീത ഗോപിനാഥ് പങ്കുവെച്ചത്. എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചിട്ടുള്ള വീഡിയോ ഇതിനോടകം വൈറലാണ്. ഇന്ത്യയില്‍ വളരെ പ്രചാരത്തിലുള്ള ഭക്തിഗാനമാണ് ‘ഓം ജയ ജഗദീഷ് ഹരെ’.


Source link

Exit mobile version