KERALAMLATEST NEWS
ഡ്രൈവർ ഇല്ലാത്ത സമയം മണ്ണുമാന്തിയന്ത്രം ഓടിക്കാൻ ശ്രമിച്ചു, വീട്ടുടമസ്ഥന് ദാരുണാന്ത്യം

കോട്ടയം: ഡ്രൈവർ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. കോട്ടയം പായപ്പാർ കണ്ടത്തിൽ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. നിയന്ത്രണം വിട്ട യന്ത്രം മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് പോൾ ജോസഫ് ഹിറ്റാച്ചി ഓടിക്കാൻ ശ്രമിച്ചത്. വാഹനം മണ്ണിൽ ഇടിച്ച് മറിഞ്ഞ് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുത്തന്നെ പോൾ ജോസഫ് മരിച്ചു. അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Source link