INDIALATEST NEWS

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി നമ്പ്യാർ അന്തരിച്ചു- Latest News

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

ഓൺലൈൻ ഡെസ്ക്

Published: October 31 , 2024 01:04 PM IST

1 minute Read

ടി.പി.ജി നമ്പ്യാർ. Image Credit: X

ബെംഗളൂരു∙ ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.

ഇന്ത്യൻ കൺസ്യൂമർ ഉൽപന്നങ്ങളിൽ ഒരു കാലത്ത് പ്രമുഖ കമ്പനിയായിരുന്നു ടി.പി.ജി. നമ്പ്യാർ സ്ഥാപിച്ച ബിപിഎൽ. 1963ൽ ആണ് അദ്ദേഹം ബിപിഎൽ ഇന്ത്യ സ്ഥാപിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയിൽ വലിയ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡായിരുന്നു ബിപിഎൽ. 

English Summary:
BPL Founder T.P.G. Nambiar Passes Away in Bengaluru

qd7ujvqbb1hcv9tk8s6eo7kj4 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-rajeev-chandrasekhar


Source link

Related Articles

Back to top button