വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണമാണ് ഇപ്പോൾ ഓരോ ദിവസവും വാർത്തകളിൽ നിറയുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും നടത്തുന്ന വാശിയേറിയ പ്രചാരണവും ട്രംപിനെതിരെ ഉയരുന്ന ലൈംഗിക പീഡനാരോപണങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറ്റുന്നത്. കഴിഞ്ഞദിവസം കമലാ ഹാരിസിനേയും ജോ ബൈഡനേയും കളിയാക്കിക്കൊണ്ട് ട്രംപ് ഒരു മാലിന്യ ട്രക്ക് ഓടിച്ചതാണ് ഇതിൽ ഏറ്റവും പുതിയ സംഭവവികാസം.ഗ്രീൻ ബേയിലാണ് സംഭവം നടന്നത്. തന്റെ പേരെഴുതിയ ബോയിങ് 757 വിമാനത്തിൽ നിന്നിറങ്ങിയ അദ്ദേഹം നേരെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിനടുത്തേക്കാണ് ചെന്നത്. ട്രംപിന്റെ പേര് ഇതിലുമുണ്ടായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും രണ്ടുതവണ പരാജയപ്പെട്ടു. തുടർന്ന് അല്പം പണിപ്പെട്ടാണെങ്കിലും ഡ്രൈവിങ് സീറ്റിലെത്തി. “കമലയുടെയും ജോ ബൈഡൻ്റെയും ബഹുമാനാർത്ഥമാണിത്” എന്നായിരുന്നു സമീപിച്ച മാധ്യമ പ്രവർത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.
Source link