അമ്മ വീടിനുള്ളിൽ മരിച്ചനിലയിൽ; തുടർന്ന് പരിശോധിച്ചപ്പോൾ ടെറസിൽ കണ്ടത് മകന്റെ മൃതദേഹവും

തൃശൂർ: ഒല്ലൂരിൽ അമ്മയേയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. മിനിയുടെ മൃതദേഹം വീടിനുള്ളിലും അജയന്റേത് ടെറസിലുമാണ് കണ്ടെത്തിയത്.

ഇരുവരും വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അജയനാണ് മിനി വീടിനുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടെറസിൽ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മിനിയുടേയും ജെയ്‌തുവിന്റെയും മരണം ആത്മഹത്യ തന്നെയാണോയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).


Source link
Exit mobile version