ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ചു; മൊബൈലിൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി: ഡോക്ടർ അറസ്റ്റിൽ

ബംഗാളിൽ ആശുപത്രിയിൽ വീണ്ടും ബലാത്സംഗം– Latest News

ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ചു; മൊബൈലിൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി: ഡോക്ടർ അറസ്റ്റിൽ

ഓൺലൈൻ ഡെസ്ക്

Published: October 31 , 2024 06:41 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Shutterstock/HTWE)

കൊൽക്കത്ത∙ രാജ്യത്തെ നടുക്കിയ ആർജി കർ ആശുപത്രിയിലെ ബലാൽസംഗ കൊലപാതകത്തിനു ശേഷം ബംഗാളിൽ വീണ്ടും ആശുപത്രിയിൽ ബലാൽസംഗം. ലഹരിമരുന്ന് കുത്തിവച്ച് രോഗിയെ ബലാൽസംഗം ചെയ്ത കേസിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാൽസംഗവും കൊലപാതകവും ഉൾപ്പെടുന്ന കേസുകളിൽ വധശിക്ഷ നിർബന്ധമാക്കുന്ന പുതിയ ബിൽ കഴിഞ്ഞ മാസം ബംഗാൾ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
ചികിത്സയ്ക്കായി എത്തിയ യുവതിയോട് ഒരു കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടറായ നൂർ ആലം സർദാർ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം കുത്തിവയ്പ്പ് എടുക്കാൻ യുവതി തയാറായില്ല. യുവതിയെ കുത്തിവയ്‌പ്പെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നാലെ യുവതി ബോധരഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാൽസംഗത്തിനിരയായെന്ന് മനസിലായത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഡോക്ടർ മൊബൈലിൽ പകർത്തി. ഫോട്ടോകൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തെന്നാണ് യുവതി പറയുന്നത്. പ്രതി ആവശ്യപ്പെട്ട നാലു ലക്ഷം രൂപ നൽകിയില്ലെങ്കിൽ തന്റെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു.

തനിക്ക് നേരിട്ട ദുരനുഭവം യുവതി ഭർത്താവിനെ അറിയിച്ചു.  ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഡോക്ടർ ബ്ലാക്ക‌്‌മെയിൽ ചെയ്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നും ഭർത്താവ് പറഞ്ഞു.

English Summary:
Doctor Arrested for Raping Patient in Bengal Hospital

mo-news-common-latestnews 27evpflr7btrqt5chjo9u5dkdk 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-rapecasesinindia mo-news-national-states-westbengal


Source link
Exit mobile version