KERALAM

ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

വർക്കല: സ്വകാര്യ ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ.

കീഴാറ്റിങ്ങൽ പെരുങ്കുളം സബീൽ മൻസിലിൽ മുഹമ്മദ് സബീൽ (24),മണനാക്ക് വാറുവിള വീട്ടിൽ ഷിനാസ് (26),കായിക്കര തൈക്കൂട്ടം വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന മിഥുൻ (26),മണനാക്ക് കാണവിളവീട്ടിൽ അമൽ (26) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 27ന് രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം.അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ് മിഥുനും സുഹൃത്തുക്കളും വർക്കല ഗവ.താലൂക്ക് ആശുപത്രിയിലെത്തി.ഡോക്ടറെ കണ്ട് പുറത്തേക്കിറങ്ങിയ യുവാക്കളെ കാഷ്വാലിറ്റിയുടെ സമീപം മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ അജ്മൽ,ഉമേഷ്,ഷജീർ എന്നിവർ മോശം കമന്റ് പറഞ്ഞ് കളിയാക്കി. ഇതിന് മറുപടിയെന്നോണം ആംബുലൻസ് ഡ്രൈവർമാരോട് ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞുകൊണ്ട് മിഥുനും സുഹൃത്തുക്കളും പുറത്തേക്കിറങ്ങി. ഇവരുടെ പിറകെ ആംബുലൻസ് ഡ്രൈവർമാരും പുറത്തേക്ക് ഇറങ്ങുന്നത് സി.സിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും അസഭ്യം വിളിയും അടിപിടിയുമുണ്ടായത്. മർദ്ദനത്തിനിടയിൽ മിഥുൻ കൈവശം കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തി പരിക്കേൽപ്പിച്ചു. അജ്മലിന്റെ സഹപ്രവർത്തകരായ ഉമേഷിനും ഷജീറിനും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിനുശേഷം കടന്നുകളഞ്ഞ യുവാക്കളെ ചെറുന്നിയൂരിനു സമീപം താന്നിമൂട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് വർക്കല പൊലീസ് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button